Top pics

6/recent/ticker-posts

മഗ്‌ഫിറത്തിന്റെ വഴി



മഗ്‌ഫിറത്തിന്റെ വഴി

സയ്യിദുനാ നൂഹ് (അ) തന്റെ സമൂഹത്തോട് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാൻ ഉപദേശിക്കുന്ന രംഗം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നുണ്ട്, ٱسْتَغْفِرُواْ رَبَّكُمْ إِنَّهُ كَانَ غَفَّاراً നിങ്ങൾ നിങ്ങളുടെ റബ്ബിലേക്ക് തൗബ ചെയ്ത് പൊറുക്കലിനെ തേടുക, തീർച്ചയായും അവൻ അത്യധികം പൊറുത്തു നല്കുന്നവനാണ്. പിന്നീട് അവിടുന്ന് അത് മുഖേനയുണ്ടണ്ടാകുന്ന അനുഗ്രഹങ്ങൾ വിശദീകരിക്കുന്നു,
يُرْسِلِ ٱلسَّمَآءَ عَلَيْكُمْ مِّدْرَاراً وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَاراً
എങ്കില് നിങ്ങള്ക്കവന് പേമാരി വര്ഷിക്കുകയും സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ചു തരികയും ചെയ്യുന്നതാണ്.
സയ്യിദുൽ ഇസ്‌തിഗ്‌ഫാറായി ആത്‌മജ്ഞാനികൾ പറയുന്ന ഒരു ഭാഗം ഈ പരിശുദ്ധ സൂക്തമാണ്
അഥവാ ٱسْتَغْفِرُ الله إِنَّهُ كَانَ غَفَّاراً
ٱسْتَغْفِرُواْ رَبَّكُمْ إِنَّهُ كَانَ غَفَّاراً
എന്ന ഈ ആയതിന്റെ തഫ്‌സീറിൽ ശൈഖുൽ അക്ബർ മുഹ്യുദ്ധീൻ ഇബ്നു അറബി (റ) പറയുന്നത്, നിങ്ങളുടെ റബ്ബ് തന്റെ നൂർ കൊണ്ട് നിങ്ങളെ മറക്കാനും പൊതിയാനും അവനോട് തേടുക. അപ്പോൾ നിങ്ങളുടെ ഹൃദയങ്ങൾ പ്രകാശിതമാകും. അങ്ങനെ ഇലാഹിയായ രഹസ്യങ്ങളും ഹഖാഇഖുകളും നിങ്ങൾക്ക് വെളിപ്പെടും. ആത്മാവിന്റെ ആകാശം ഔദാര്യ അനുഗ്രഹങ്ങളും അവസ്ഥകളും നിങ്ങൾക്കു മേൽ വർഷിക്കും. മഖാമാതുകളും നേട്ടങ്ങളും അലമുൽ മലകൂത്തിൽ നിന്നുള്ള വിശുദ്ധ അംഗീകാരങ്ങളും നിങ്ങൾക്ക് നൽകപ്പെടും. ഖൽബിന്റെ മഖാമിലും ജ്ഞാനങ്ങളുടെ അരുവികളുടെയും വിശേഷങ്ങളാകുന്ന ആരാമങ്ങൾ നിങ്ങൾക്ക് സ്വായത്തമാകും.
അപ്പോൾ ഇസ്‌തിഗ്‌ഫാർ അല്ലെങ്കിൽ മഗ്‌ഫിറത് എന്നാൽ റബ്ബിന്റെ നൂറാണ്. അല്ലാഹുവിന്റെ നൂർ കൊണ്ട് നമ്മെ അവൻ പൊതിയുമ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ മഗ്‌ഫിറത് ലഭിക്കുന്നത്. നൂറു മുഹമ്മദിയാകുന്ന, ഹഖീഖതു മുഹമ്മദിയാകുന്ന ആ നൂറിന്റെ രഹസ്യത്തിലേക്ക്, അതായത് റസൂലുല്ലാഹി(സ)യാകുന്ന മുറബ്ബിയായ ശൈഖിന്റെ രഹസ്യത്തിലേക്ക് ചേർന്നു നിൽക്കുമ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ മഗ്‌ഫിറത് ലഭിക്കുന്നത്