നോമ്പിന്റെ അകവും അറിവും
ശൈഖുൽ അക്ബർ സയ്യിദുനാ മുഹ്യുദ്ധീൻ ഇബ്നു അറബി(റ) യുടെ
ഫുതുഹാതുൽ മക്കിയ്യ യിൽ നിന്ന്.
തിരുനബി(സ) തൻ്റെ റബ്ബ് അവിടുത്തോട് പറഞ്ഞതായി ഉദ്ധരിക്കുന്നു, മനുഷ്യൻ്റെ എല്ലാ കർമ്മവും അവനു തന്നെയാണുളളത്, വ്രതമൊഴികെ. വ്രതം എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്.
അപ്പോൾ നോമ്പ് നിരാശ്രയത്വത്തിൻ്റേതായ (സ്വമദാനിയത്) ഒരു ഗുണമാണ്. അത് ഭക്ഷിക്കലിൽ നിന്ന് ഒഴിവായി നിൽക്കലാണ്. സൃഷ്ടിയുടെ യഥാർത്ഥത്യമാണ് ഭിക്ഷക്കൽ.
അടിമ തൻ്റെ യാഥാർത്ഥ്യവുമായി ചേരാത്ത ഒരു ഗുണം സിദ്ധിക്കാനുദ്ദേശിച്ചപ്പോൾ, അല്ലാഹുവിൻ്റെ ഗുണം സിദ്ധിക്കാനായി ശരീഅത്തിനാൽ നിർദ്ദേശിക്കപ്പെടുന്നു. അല്ലാഹു പറഞ്ഞല്ലോ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടു, നിങ്ങളുടെ മുമ്പുള്ളവർക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടതു പോലെ. അല്ലാഹു അവനോട് പറഞ്ഞു, നോമ്പ് എനിക്കുള്ളതാണ്. നിനക്കുള്ളതല്ല.
അതായത് ഞാനാണ് തിന്നുകയും കുടിക്കുകയും ആവശ്യമില്ലാത്തവൻ. ഈ പ്രതിഫലം ആണെങ്കിൽ അതിൽ നിൻ്റെ പ്രവേശിക്കലിൻ്റെ കാരണം അതിനെ നിനക്ക് ഞാൻ ശരീഅത്താക്കിയതാണ്. അപ്പോൾ ഞാനാണ് അതിന് പ്രതിഫലം നൽകുക എന്ന് പറഞ്ഞത് ഞാനാണ് അതിൻ്റെ ഫലം എന്നു പറഞ്ഞതു പോലെയായി.
കാരണം അന്നപാനീയങ്ങളിൽ നിന്ന് മുക്തമാവൽ നിൻ്റെ യഥാർത്ഥ്യമല്ല. അതു കൊണ്ട് അത് നിനക്കുള്ളതല്ല. നീ നിൻ്റെ നോമ്പിൻ്റെ അവസ്ഥയിൽ അതു കൊണ്ട് ഗുണം സിദ്ധിച്ചവനാണ്. അത് നിന്നെ എന്നിലേക്ക് പ്രവേശിപ്പിക്കും.
ക്ഷമ നഫ്സിനെ പിടിച്ചു വെക്കലാണ്. എൻ്റെ കാര്യത്തിനായി നീ അതിനെ പിടിച്ചു വെച്ചിരിക്കുന്നു. നിൻ്റെ യാഥാർത്ഥ്യമായ അന്ന പാനീയങ്ങൾ അതിന് നൽകാതെ. അതുകൊണ്ടാണ് നോമ്പുകാരന് രണ്ട് ന്തോഷമുണ്ടെന്ന് പറയപ്പെട്ടത്. ഒന്ന്, നോമ്പു തുറക്കുന്ന സമയത്തെ സന്തോഷം. അത് അവൻ്റെ ജീവാത്മാവിനോടുള്ള സന്തോഷമാണ്, മറ്റൊന്നിനുമില്ല. മറ്റൊരു സന്തോഷം തൻ്റെ റബ്ബിനെ കണ്ടുമുട്ടുന്ന സമയത്താണ്. അത് അവനിലെ റബ്ബാനിയ്യായ അവസ്ഥക്കാണ് സംഭവിക്കുന്നത്. നോമ്പ് അതിന് അല്ലാഹുവിൻ്റെ തിരുദർശനം അനന്തരമേകി. അതാണ് മുശാഹദ.
Connect with Us