Top pics

6/recent/ticker-posts


 നബി (സ)പറഞ്ഞു: ''ശഅ്ബാന് പതിനഞ്ചാം രാവില് അല്ലാഹു വാനലോകത്ത് നിന്ന് ഇറങ്ങിവരും.

ആ രാവില് ഹളീറതുല് ഖുദ്‌സില് മലക്കുകളെല്ലാം ഒന്നിച്ചുചേരും. ഖുര്ആന് ഈ രാവിലാണ് ലൗഹുല് മഹ്ഫൂളില് നിന്ന് നബി(സ്വ)യുടെ റൂഹിലേക്ക് അവതരിച്ചതെന്നു പറയപ്പെട്ടിട്ടുണ്ട്. ഈ രാവ് ജീവിപ്പിച്ചവന് സ്വര്ഗം നിര്ബന്ധമായെന്നും പറയപ്പെട്ടിട്ടുണ്ട്. നബി(സ്വ)യുടെ ആത്മീയ ഘടനയാണ് ഈ രാവ്.
വന്തോതില് ആള്ക്കാര്ക്ക്് ഈ രാവില് അള്ളാഹു പൊറുത്തുകൊടുക്കും. അബൂമൂസല് അശ്അരി (റ)യില് നിന്നു ഉദ്ധരിക്കുന്നു: ശഅ്ബാന് നടുവിലെ രാത്രിയില് അല്ലാഹു അവന്റെ എല്ലാ സൃഷ്ടികളിലേക്കും എത്തിനോക്കും. എല്ലാവര്ക്കും പൊറുത്തു കൊടുക്കും. മുശ്‌രികിനും മുശറഹിനും ഒഴികെ. മുശറഹ് എന്നാല് പുത്തനാശയക്കാരന്. ഭവിഷ്യവാദി, കൂടോത്രക്കാരന്, മുസ്ലിംകളോടു ശത്രുത പുലര്ത്തുന്നവന്, മദ്യപാനി, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന്, വ്യഭിചാരം സ്ഥിരമാക്കിയവന് എന്നിവര്ക്കൊഴികെ എന്നും ഹദീസില് വന്നിട്ടുണ്ട്.
നബി (സ)പറഞ്ഞു: മനസ്സില് വിദ്വേഷമുള്ളവന് ഈ ദിവസം അല്ലാഹു പൊറുക്കില്ല. മുഅ്മിനീങ്ങളില് ആരോടെങ്കിലും വെറുപ്പോ വിദ്വേഷമോ ഉണ്ടായിട്ടുണ്ടെങ്കില് അത് പൂര്ണ്ണമായും ഇല്ലാതാക്കിയെങ്കിലേ ദുആ സ്വീകരിക്കപ്പെടൂ.
ഒരു ചരിത്രം പറഞ്ഞ് ഇക്കാര്യം പ്രത്യേകം ഓര്മ്മപ്പെടുത്താന് ഉസ്താദ് പറഞ്ഞു. മുന്കാലത്തെ ഒരു ഗുരുവിന്റെ കഥ. അദ്ദേഹത്തിന് കുറെ കാലമായി ഖിദ്മത് ചെയ്തുവരുന്ന കുറെ ശിഷ്യന്മാരുണ്ടായിരുന്നു. അതിനിടെ ഒരു പുതിയ ശിഷ്യന് വന്നെത്തി. ശൈഖ് കാര്യങ്ങള് കൂടുതല് കൂടിയാലോചിക്കുന്നതും ചര്ച്ചചെയ്യുന്നതും നിര്ദ്ദേശിക്കുന്നതും അയാളോടായി. ഇതോടെ മറ്റുള്ള ശിഷ്യന്മാര്ക്കെല്ലാം വലിയ അസൂയയായി. ശൈഖിനോട് ഇയാള്ക്കെതിരെ പരാതി പറയണമെന്ന് അവര് നിശ്ചയിച്ചു. വിഷയം കേട്ട ശൈഖ് ഒരു പരീക്ഷണത്തിന് നിശ്ചയിച്ചു. അദ്ദേഹം മൂന്ന് ശില്പങ്ങള് എടുത്തു. ഒരേ പോലുള്ള മൂന്നെണ്ണം. ഇവ തമ്മില് എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ചു മറുപടി തരാന് എല്ലാവരോടുമായി ആവശ്യപ്പെട്ടു. എല്ലാവരും പരിശോധിച്ച് പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലെന്ന് മറുപടി നല്കി. അവസാനം പുതിയ ശിഷ്യന്റെ കയ്യിലെത്തി. അയാള് ഒരു കമ്പിയെടുത്ത് ആദ്യത്തെ ശില്പത്തിന്റെ ചെവിയിലൂടെ ഇട്ടു. അത് മറുവശത്തെ ചെവിയിലൂടെ പുറത്തേക്കെത്തി. രണ്ടാമത്തെ ശില്പത്തിന്റെ ചെവിയില് ഇട്ടപ്പോള് കമ്പി നേരെ താഴേക്ക് പോയി. മൂന്നാമത്തെ ശില്പത്തിന്റെ ചെവിയിലിട്ടപ്പോള് അത് മധ്യഭാഗത്തിനപ്പുറം കടന്നില്ല. പുതിയ ശിഷ്യന് അവ തമ്മില് വ്യത്യാസമുണ്ടെന്ന് രാജാവിനു മുമ്പില് വിശദീകരിച്ചു.
ആദ്യ ശില്പത്തില് കമ്പി പുറത്തേക്കു വന്നല്ലോ. അതിന്റെ സൂചന ചില ശിഷ്യന്മാരുടേതാണ്. അവര് എന്തെങ്കിലും കേട്ടാല് അത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയും. രണ്ടാമത്തെ ശില്പത്തിന്റെ തരത്തിലുള്ള ആളുകള് എന്തെങ്കിലും കിട്ടിയാല് അത് ഉള്ളിലേക്കെടുക്കുകയും എല്ലാവരോടും പറഞ്ഞ് പരത്തി വിഷയമാക്കുകയും ചെയ്യും. മൂന്നാമത്തെ ശില്പത്തിന്റെ തരക്കാരായ ആളുകള് കാര്യങ്ങള് യഥാവിധി മനസ്സിലാക്കി ആവശ്യം പോലെ ബുദ്ധിപൂര്വ്വം കൈകാര്യം ചെയ്യുന്നു.
സുല്ത്വാനികള് എല്ലാവരും ഈ മൂന്നാമത്തെ ശില്പത്തിന്റെ തരത്തിലുള്ള ആളുകളാവണം. അതിന് എല്ലാവരും പരിശ്രമിക്കണമെന്നും മറ്റുള്ളവരോട് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര് അവ തീര്ക്കുകയും പരിഹരിക്കുകയും വേണമെന്നും ഉസ്താദ് പറഞ്ഞു.
ദീര്ഘായുസ്സ്, ഭക്ഷണ വിശാലത, നല്ല മരണം തുടങ്ങി സര്വരംഗത്തും അനുഗ്രഹങ്ങള് ലഭിക്കാന് മൂന്ന് യാസീന് ഓതുന്ന പതിവ് ഈ രാവില് സ്വാലിഹീങ്ങളുടെ ചര്യയില് പെട്ടതാണ്.
അസ്വറിനു ശേഷം ഈ രാത്രിയിലെ അപേക്ഷ കൊടുക്കല് തുടങ്ങുന്നു. സുബ്ഹിയാകുമ്പോഴേക്കും അത് സ്വീകരിക്കപ്പെടണം. മദീനയില് അസ്വറിന്റെ സമയം ഇവിടെ മഗ്‌രിബിന് ശേഷമായിട്ട് വരും.
ശഅ്ബാന് 13,14,15 തീയതികളില് (ചൊവ്വ, ബുധന്, വ്യാഴം) നോമ്പനുഷ്ടിക്കണം. ബുധനാഴ്ച മഗ്‌രിബിന് ശേഷം സാധാരണ പോലെ യാസീന് ഓതണം. തൗഹീദും ഇഖ്‌ലാസും പരമാവധി വര്ദ്ധിപ്പിക്കുക.
ദുആ ചെയ്യേണ്ട പ്രത്യേക കാര്യവും ഉസ്താദ് ഓര്മ്മിപ്പിച്ചിട്ടു്്്. നമ്മുടെ ആസ്ഥാനത്തെ അതിവിശാലമായി വളര്ത്തണമെന്നും അതിന് ആവശ്യമായതൊക്കെ തുറന്ന് തരണം എന്നും പ്രത്യേകം ദുആ ചെയ്യണം.
🖊 പി.സി.ജലീല് മഹ്ബൂബി