Top pics

6/recent/ticker-posts

സുൽത്വാനിയ ഫൗണ്ടേഷൻ - പരിചയം



വിശുദ്ധ കലിമ; അഥവാ لَاإلَهَ إِلَّااللهُ مُحَمَّدٌ رَسُولُ اللهِ എന്ന കലിമ ത്വയ്യിബ പ്രവാചകർ മുഹമ്മദ് നബി(സ)യിൽ നിന്നോ, അവിടുന്ന്‌ ദൗത്യമേൽപിച്ച ഗുരുപരമ്പരയിലൂടെയോ പകർന്നു കിട്ടുന്നതിലൂടെയാണല്ലോ ഒരാളിൽ ഇസ്‌ലാമും ഈമാനും യാഥാർത്ഥ്യമാവുന്നത്. ആ ദൗത്യം നിർവഹിക്കുന്ന ഗുരുക്കന്മാരുടെയും അവരുടെ അധ്യാപനങ്ങളെയും ആധുനിക ലോകത്തെ വ്യവസ്ഥകൾക്കകത്തുനിന്നു പരിചയപ്പെടുത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് 'സുൽത്വാനിയ ഫൗണ്ടേഷൻ'.

ഖുതുബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്വാൻ ശാഹ് ഖാദിരി ചിശ്തി എന്ന സമകാലിക ലോകത്തിൻ്റെ ആദ്ധ്യാത്മിക ഗുരുവിലൂടെ ഈ ദൗത്യം പ്രചാരണം ചെയ്യാനായി ശൈഖ് മുഹമ്മദ്‌ ബാവ ഉസ്താദിൻ്റെ കാർമികത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മ; 2007ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് രൂപീകൃതമായത്. ജില്ലയിലെ തന്നെ എടയൂർ ഗ്രാമ പഞ്ചായത്തിലെ മാവണ്ടിയൂർ എന്ന സ്ഥലത്ത് നിലകൊള്ളുന്ന "സുൽത്വാനിയ മഹ്ബൂബിയ്യ മജ്‌ലിസാണ്" ഫൗണ്ടേഷൻ്റെ നിലവിലെ ആസ്ഥാന കേന്ദ്രം.

രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ നിരവധി സംരംഭങ്ങളിലൂടെയും മറ്റും ജനമാനസ്സുകളിൽ തൗഹീദിൻ്റെ വെളിച്ചമെത്തിക്കാൻ ഈ കൂട്ടായ്മ ശ്രമിച്ചുവരുന്നു.

യഥാർത്ഥ ഇസ്ലാമിൻ്റെ ദൗത്യപ്രചാരണത്തിനായി കഴിഞ്ഞ അനേകം വർഷങ്ങളായി സജീവവും ക്രിയാത്മകവുമായ നിരവധി പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ വഴിയൊരുക്കി. ജാതി-മത-വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ജീവകാരുണ്യപരമായ സഹായസഹകരണങ്ങൾ എത്തിക്കുന്നതിനും ഫൗണ്ടേഷൻ ശ്രദ്ധചെലുത്തുന്നു.