സൂഫിസമെന്ന പേരിൽ ഇസ്ലാമിൽ വ്യത്യസ്തമായൊരു പാത ഇല്ല തന്നെ. അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യമായത് ആദം നബി (അ) ഇലൂടെ ആരംഭിക്കപ്പെട്ട ഇസ്ലാം എന്ന ഒരേ ഒരു മാർഗമാണ്.
(ان الدين عند الله الاسلام) - ആൽ ഇംറാൻ, മതമെന്നാൽ അള്ളാഹു തന്റെ പ്രവാചകർക്ക് നൽകിയ, അവർ തങ്ങളുടെ സമൂഹത്തിൽ പ്രചരിപ്പിച്ച ഇസ്ലാം, അതാണ് അതിന്റെ ശരീരവും ആത്മാവും. മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യമായ ‘അല്ലാഹുവിനെ അറിയുക’ എന്നത് സാക്ഷാൽകരിക്കാനുള്ള ഒരേ ഒരു മാർഗമാണത്.
പൊതുവിൽ തെറ്റിദ്ധരിക്കപ്പെട്ടത് പോലെ ഇസ്ലാം എന്നാൽ ആചാരാനുഷ്ടാനങ്ങൾ മാത്രമല്ല. മുസ്ലീങ്ങളിലെ ഒരു ശക്തമായ പരമ്പര ഇസ്ലാമിനെ അതിന്റെ യഥാർത്ഥ സത്തയോടെയും ആത്മാവോടെയും സംരക്ഷിച്ചുപോന്നു. ലോകം അവരെ സൂഫികൾ എന്നു വിളിച്ചു. തസവ്വുഫ് എന്നാ അറബി മൂലത്തിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. സംസ്കരണം എന്ന് അർത്ഥമുള്ള തസ്കിയത് تزكية)) എന്ന പദത്തോട് സമാനമാണിത്. അതാകട്ടെ ഖുർആൻ നിരന്തരം പരാമർശിക്കുന്നതും. ഇതുതന്നെ യാണ് ഇസ്ലാമിന്റെ അടിസ്ഥാനമെന്നത് സുതരാം വ്യക്തമാക്കുന്നു.
Connect with Us