Top pics

6/recent/ticker-posts

നിലവിലുള്ള അറിവുവെച്ചു അല്ലാഹുവിനെ ആരാധിച്ചാൽ പോരേ?



ഇസ്ലാമിൽ ഓരോരുത്തനും അവനവനുഉള്ള അറിവുവെച്ചു അല്ലാഹുവിന് ഇബാദത്ത് ചെയ്യൽ നിർബന്ദമാണ്‍. എന്നാൽ, അത്കൊണ്ട് മാത്രം മതിയാവുന്നില്ല.

ഖുദ്സിയ്യായ ഒരു ഹദീസിൽ അള്ളാഹു പറയുന്നു; "ഞാൻ മറഞ്ഞ ഒരു നിധിയായിരുന്നു. അപ്പോൾ ഞാന് അറിയപ്പെടാന് ആഗ്രഹിച്ചു. അതിനാൽ ഞാൻ പടപ്പുകളെ പടച്ചു." മനുഷ്യ സൃഷ്ടിയുടെ തന്നെ ലക്ഷ്യമായി ഈ ഹദീസിൽ വിശദീകരിക്കുന്നത് അല്ലാഹുവിനെ അറിയുക എന്നതിനെയാണ്. അതിനാൽ, ഉള്ള അറിവുകളിൽ ഒതുങ്ങി നിന്ന്, അല്ലാഹുവിനെ കൂടുതൽ അറിയാൻ ശ്രമിക്കാതിരിക്കുന്നതിനെ നമുക്കെങ്ങനെ അംഗീകരിക്കാനാവും?

പ്രവാചകനായി നിയമിക്കപ്പെട്ട ലോകാനുഗ്രഹി മുഹമ്മദ് മുസ്ഥഫ(സ) യോട് പോലും അള്ളാഹു കല്പിച്ചതു; അറിവു വർദിപ്പിക്കാൻ വേണ്ടി ദുആ ചെയ്യാനായിരുന്നു. ഒരു മനുഷ്യന് എത്ര തന്നെ അറിഞ്ഞാലും ആ അറിവുകളിൽ ഒതുങ്ങിനില്ക്കാൻ ഇസ്ലാം അനുവദികില്ലന്ന് മനസില്ലാക്കാൻ ഇതിൽ പരം തെളിവുവേണ്ടല്ലോ?

മുഹമ്മദ് ശാഫി ഖാദിരി സുൽത്താനി