Top pics

6/recent/ticker-posts

പൂർണനായ മാർഗദർശിയെ എങ്ങനെയാണ് തിരിച്ചറിയുക?


ഒരു പൂർണനായ മാർഗദർശിയെന്നത് നബി തിരുമേനി(സ) യുടെ യഥാർത്ഥ അനന്തര ഗാമിയാണ്. അല്ലാഹുവിനെ കുറിച്ച മഅരിഫത്തിലും ആത്മ സംസ്കരണത്തിലും സുദൃഡ പാതയിലൂടെ തന്റെ ശിഷ്യഗണങ്ങളെ നയിക്കുവാൻ കഴിയുന്നവരായിരിക്കണം അവർ. ഖുർആന്റെയും അനുകരണീയരായ വിശുദ്ധ ആത്മജ്ഞാനികളുടെയും അടിസ്ഥാനത്തിൽ പ്രധാനമായി മൂന്നു കാര്യങ്ങളാണ് ഒരു പൂർണ മാർഗദർശിലുണ്ടായിരിക്കേണ്ടത്.

1. തൗഹീദ്: കലിമതു തൗഹീദ് ശിഷ്യരുടെ ആത്മാവുകളിലേക്ക് പകർനു നൽകാൻ അറിവും അധികാരവും ഉണ്ടായിരിക്കുക.

2. നബി തിരുമേനി(സ) ലേക്ക് എത്തുന്ന വിശുദ്ധ പരമ്പര.

3. തൽഖീൻ, ആത്മീയ യാത്രയുടെ സാഹചര്യങ്ങളിലും ആവശ്യാനുസരണമുള്ള വിജ്ഞാനം ശിഷ്യന് പകർനുനൽകാൻ കഴിയുക.

തീർച്ചയായും ഒരു സാക്ഷിയായി, സന്തോഷ വാർത്ത അറിയിക്കുന്നവനായി, താക്കീത് നൽകുന്നവനായി അല്ലാഹുവിന്റെ സമ്മതത്തോടെ അവനിലേക്ക് ക്ഷണിക്കുന്നവനായി. പ്രകാശം പരത്തുന്ന വിളക്കായി പ്രവാചകരെ, അങ്ങയെ നാം നിയോഗിച്ചിരിക്കുന്നു.(33:45-46)