തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അള്ളാഹു മഹത്തായ അനുഗ്രഹമാണ് അവർക്ക് നൽകിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഒതിക്കേൾപിക്കുകയും, അവരെ സംസ്കരിക്കുകയും, അവർക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു. (അൽ ഇമ്രാൻ) നബി തിരുമേനി(സ) യുടെ അനന്തരഗാമികൾ നിർവഹിക്കുന്നതും അതേ ദൗത്യമാണ്.
തങ്ങളുടെ ശിഷ്യഗണങ്ങളുടെ ഹൃദയങ്ങൾ സ്ഫുടം ചെയ്‌തെടുക്കുക എന്നമഹത്തായ ഉത്തരവാദിത്വം. എന്‍റെ സമൂഹത്തിലെ ജ്ഞാനികൾ ബനൂ ഇസ്രാഈലിലെ പ്രവാചകരെപ്പോലെയാണ്, അഥവാ പ്രവാചകരുടെ ഉൾകാഴ്ചയുള്ള യഥാർത്ഥ ജ്ഞാനിയാണ് ആത്മീയമാർഗദർശി. ഒരു മാർഗദർശിയെക്കൂടാതെ ആർകും സ്വയം സ്ഫുടം ചെയ്യാനാകില്ല. കാരണം സ്വതീരുമാനങ്ങൾ മിക്കവാറും പൈശാചികതയിലേക്കാണ് നയിക്കുക. ഇവിടെയാണ് മാർഗദർശിയുടെ ആവശ്യകഥ, പ്രവാചകരുടെ അനന്തരാവകാശികൾ തന്നെയാണവർ.
Connect with Us