കരുണാനിധിയും ദയാപരനുമായ അല്ലാഹുവിൻ്റെ നാമത്തിൽ,
"അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാൾ ഉത്തമാനായി ആരുണ്ട്, എന്നിട്ട് അവൻ സൽകർമങ്ങൾ പ്രവർത്തിക്കുകയും, ഞാൻ മുസ്ലീങ്ങളിൽപ്പെട്ടവനാണ് എന്ന് പറയുകയും ചെയ്തു" (വി:ഖു 41, സൂക്തം:33 )
ഖുതുബുസ്സമാൻ ഹസ്രത്ത് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകൾ സന്മാർഗ സിദ്ധരായ പ്രവാചകീയ പരമ്പരയുടെ രാജകീയ പാതയായ തൗഹീദി രാജമാർഗം പിന്തുടരുന്ന അനേകായിരം സാലിക്കീങ്ങളുടെ വഴികാട്ടിയും മുരീദുമാണ്. തെക്കൻ കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാ പട്ടണത്തിലാണ് മഹാനവർകൾ ഇപ്പോൾ താമസിക്കുന്നത്.
ദിവ്യാനുരാകത്തിനും മാനവികമായ ദയാ വായ്പിനും ഊന്നൽ നൽകുന്നതാണ് മഹാനവർകളുടെ ആദർശം. മത സഹിഷ്ണുതയും മാനവിക ഐക്യവും അവരുടെ ഉത്തമ മൂല്യങ്ങളിൽപെടുന്നു. മഹാനവർകൾ ശിഷ്യരോട് ഉപദേശിക്കുന്നത് ജ്ഞാനത്തിൻ്റെ മാർഗമാണ്.
സ്വയം അറിയുക, എന്നാൽ ദൈവത്തെ അഥവാ രക്ഷിതാവിനെ അറിയാം. സത്യവിശ്വാസിയുടെ അഥവാ മനുഷ്യൻ്റെ ഹൃദയമാണ് രക്ഷിതാവിൻ്റെ ഇരിപ്പിടം. ഈ അറിവ് സാക്ഷാത്കരിക്കുകയാണ് മനുഷ്യൻ്റെ ജന്മദൗത്യം. ഓരോ മനുഷ്യനും ഈ അർത്ഥത്തിൽ തുല്യരാണ്. മതത്തിൻ്റെയോ ജാതിയുടെയോ പേരിലുള്ള തീവ്രതകൾക്കെതിരെ മഹാനവർകൾ ശക്തമായി പടപൊരുതുന്നു. മാനവികതയുടെ അടിയുറച്ച നായകനാണ് മഹാനവർകൾ.
Connect with Us