Top pics

    Loading......

ഫുദൈൽ ബിൻ ഇയാള്(റ)ൻ്റെ കഥ

തബിയീങ്ങളുടെ കാലത്ത് ജീവിച്ചിരുന്ന മഹാനായിരുന്നു ഫുദൈൽ ബിൻ ഇയാള്(റ). ചെരുപ്പ കാലത്ത് അദ്ദേഹം വലിയൊരു കൊള്ള സങ്കത്തിന്റെ നേതാവായിരുന്നു എന്ന് പറയപ്പെടുന്നു. മർവു, ബവാർദ് എന്നീ പട്ടനങ്ങൾക്ക് ഇടയിലുള്ള മരുഭൂമിയിലെ വിജന വഴികളിലാണ് അദ്ദേഹവും സംഖവും തമ്പടിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാരെല്ലാം തസ്കര വീരന്മാരും കൊള്ളക്കാരും ആയിരുന്നു.പകലും രാത്രിയും അവർ കൊള്ള നടത്തി. കിട്ടുന്ന സമ്പത്തെല്ലാം കൊള്ളതലവനായ ഫുദൈലിന്റെ മുന്നില് കാഴ്ച വെക്കുകയായിരുന്നു പതിവ്. തനിക്കു പ്രിയം തോനുന്ന വസ്തുക്കൾ മാത്രം കൈവശപ്പെടുത്തി ബാക്കി ഉള്ളവ സഹ പ്രവർത്തകർക്ക് വീതിച്ചു നൽകുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.

പതിവ് പോലെ രാത്രിയിൽ ഒരു യാത്രാ സങ്കം അവരെ കടന്നു പോയി. അവരിലൊരാൾ ഉയർന്ന ശബ്ദത്തിൽ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. താഴെപറയുന്ന ആയത്തിലെത്തിയപ്പോൾ ഫുദൈലിന്റെ ഹൃദയം വല്ലാതെ വിറച്ചു പൊയി. “അല്ലാഹുവിൽ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങൾക്ക് അവന്റെ സ്മരണക്ക് വഴങ്ങാനുള്ള സമയം ആയിട്ടല്ലയോ?”

തന്റെ ആത്മാവിൽ ഒരു അമ്പ്‌ തറച്ചത് പോലെ തോനി അദ്ദേഹത്തിന്. ആ ഒരു സൂക്തം ഫുദൈലിനെ വെല്ലുവിളിക്കാൻ വന്നതുപോലെ. “ഫുദൈൽ നീ എത്രകാലം ഈ പാവം യാത്രക്കാരെ കൊള്ള ചെയ്തു ജീവിക്കും നിന്റെ സമ്പത്തെല്ലാം നാം കൊള്ളയടിക്കുന്നൊരു സമയം വന്നു ചേർനിരിക്കുന്നു. താൻ കേറി നിൽകുന്ന ഭിത്തിയിൽ നിന്ന് പൊടുന്നനെ ഫുദൈൽ താഴെ വീണു.” അതെ തനിക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തീർച്ചയായും അതിക്രമിച്ചിരിക്കുന്നു.

അമ്പരന്നു പോയ ഫുദൈൽ ഒറ്റയ്ക്ക് യാത്ര ചെയ്ത് വിജനമായ ഒരിടത്ത് തമ്പടിച്ചിരുന്ന സംഖത്തിനു സമീപമെത്തി. അവർ പറയുന്നുണ്ടായിരുന്നു “നമുക്ക് പുറപ്പെടാം” അവരിൽ ഒരാൾ ഇടപെട്ടു “നമുക്ക് ഇപ്പോൾ പോകാനാവില്ല കൊല്ലതലവാൻ ഫുദൈൽ നമ്മുടെ വഴി തടയും. ഫുദൈൽ ഇനി വഴി തടയുകയില്ല അവൻ പശ്ചാതപിച്ചിരിക്കുന്നു” ഇത് വിളിച്ചു പറഞ്ഞുകൊണ്ട് ഫുദൈൽ യാത്ര തുടർനു. താൻ കൊള്ളചെയ്ത സമ്പത്തെല്ലാം നൽകി. സർവ്വജനങ്ങളോടും പൊരുത്തം വാങ്ങി. അവസാനം ബവാർറ്റിലെ ഒരു ജൂതൻ മാത്രം ബാക്കിയായി. തന്നോട് പൊറുക്കണമെന്ന് ഫുദൈൽ ജൂതനോട് യാചിച്ചു. ജൂതൻ വിട്ടുകൊടുത്തില്ല, ഇന്ന് മുഹമ്മദിനെ നമുക്കൊന്ന് ചൂഷണം ചെയ്യാം അദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞു .

“നിനക്ക് പൊരുത്തു തരണമെങ്കിൽ ഈ കൂനയെല്ലാം ഇവുടുന്നു നീക്കം ചെയ്യുക” വലിയ ഒരു മണൽകൂന ചൂണ്ടി കാണിച്ചു കൊണ്ട് ജൂതൻ പറഞ്ഞു. ഒരു വ്യക്തി എത്രദിവസം അധ്വാനിച്ചാലും തീരാത്ത അത്രവലിയ ഒരു മണൽകൂന. നിസ്സഹാനായ ഫുദൈൽ ഒരു തൂമ്പയെടുത്ത് മണൽകൂന നീക്കം ചെയ്യാൻ തുടങ്ങി. ദിവസങ്ങൾ കടന്നുപോയി. ഫുദൈൽ ക്ഷീണത്താൽ വീണ് പോവുമെന്ന അവസ്ഥ വന്നു. പൊടുന്നനെ ഒരു കാറ്റുവന്നു മണൽ കൂനയാകെ പൊക്കിയെടുത്തു മരുഭൂമിയിൽ കൊണ്ടുപോയിട്ടു. ഇതു കണ്ടു ജൂതൻ അത്ഭുത സ്തബ്ധനായി.

അദ്ദേഹം ഫുദൈലിനോട് പറഞ്ഞു, “എന്നാലും ഞാൻ ഒരു ശപഥം ചെയ്തിട്ടുണ്ട് നീ എനിക്ക് പണം തിരികെ തരുന്നത് വരെ, ഞാൻ പൊറുക്കുകയില്ല. അതുകൊണ്ടൊരു കാര്യം ചെയ്യണം ആ കാണുന്ന വിരിപ്പിനടിയിൽ നിന്ന് എനിക്ക് കുറച്ചു പണം എടുത്തു തരണം.” വീട്ടിനകത്ത് വിരിച്ചു വച്ച കരിമ്പടം കാണിച്ചു കൊടുത്തു എങ്കിൽ മാത്രമേ നിനക്ക് ഞാൻ പൊരുത് തരുകയുള്ളൂ.

ഫുദൈൽ ജീതന്റെ വീട്ടിനകത്ത് കടന്നു കരിമ്പടത്തിനു താഴെ ജൂതാൻ കുറച്ചു മണ്ണ് നിറച്ചുവച്ചിരുന്നു. ഫുദൈൽ കരിമ്പടത്തിനു താഴേക്കു കൈവെച്ചു തിരിച്ചെടുത്തു. ജൂതനാവശ്യമായ സ്വർണനാണയങ്ങൾ വച്ചുനീട്ടി.

ജൂതൻ നിലവിളിച്ചു പോയി “എനിക്ക് മുസ്ലിം ആകണം.” ഫുദൈൽ(റ) ജൂതനു ശഹാദത്ത് കലിമ ചൊല്ലി കൊടുത്തു. ശേഷം ജൂതൻ വിഷദീകരിച്ചു. എന്തുകൊണ്ടാണ് ഞാൻ ഒരു മുസ്ലിം ആയതു എന്നറിയണൊ? ഏതു മതമാണ്‌ സത്യം എന്ന ആശയകുഴപ്പത്തിലായിരുന്നു ഇതുവരെ ഞാൻ. ഇന്നെനിക്കു മനസ്സിലായി ഇസ്ലാം തന്നെയാണ് യഥാർത്ഥ മതമെന്ന്. കാരണം ഞാൻ തോറാ ഗ്രന്ഥത്തിൽ വായിച്ചിട്ടുണ്ട്. ഒരു മനുഷ്യൻ ശരിയായി പശ്ചാതപിച്ചതിനു ശേഷം അവന്റെ കൈ മണ്ണിൽ വയ്കുകയാണെങ്കിൽ ആ മണ്ണ് ഉടൻ സ്വർണമായി മാറുമെന്നു. ആ വിരുപ്പിനു താഴെ മണ്ണുനിറച്ചത് ഞാൻ തന്നെയാണ് നിന്നെ ഒന്നു പരീക്ഷിക്കാൻ. ഇന്നെനിക്കു മനസ്സിലായി നിൻറെ പശ്ചാത്താപം ശുദ്ധമാണെന്ന്. നിന്റെ മതമായ ഇസ്ലാമാണ് യഥാർത്ഥ മെന്നും "

മഹാനായ ഫുദൈൽ (റ) അല്ലാഹുവിനു സ്തുതികൾ അർപിച്ചു.

അലി അസ്കർ മഹ്ബൂബി