Top pics

6/recent/ticker-posts

ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്

ഖുതുബുസ്സമാൻ ഹസ്രത്ത് ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് മഹാനവറുകളുടെ ഖലീഫയും പ്രതിനിധിയുമാണ് ഹസ്രത്ത് ശൈഖ് മുഹമ്മദ് ബാവാ ഉസ്താദ്. മധ്യ കേരളത്തിലെ മലപ്പുറം ജില്ലയിൽ വളാഞ്ചേരിയിലാണ് ഉസ്താദവർകൾ ഇപ്പോൾ താമസിക്കുന്നത്.

എട്ടാം വയസ്സുമുതൽ ഉന്നത ശീർഷരായ സൂഫി മഹാൻ മാരുടെ കു‌ടെ ജീവിതം തുടങ്ങിയ ഉസ്താദവർകൾ തൗഹീദി ജ്ഞാനത്തിൻ്റെ കൗസർ പാനം ചെയ്ത ഉന്നതരായ ജ്ഞാനികളിൽപെടുന്നു. അവരെയാണ് അല്ലാഹുവിൻ്റെ ആരിഫുകൾ എന്ന് നാം വിളിക്കുന്നത്.

പ്രവാചക പൈതൃകത്തിലൂന്നിയ പാരമ്പര്യ ശാസ്ത്ര ശാഖകളിലെല്ലാം ഉസ്താദവർകളുടെ ജീവിതപ്രയത്നം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അതിലുപരി ഉന്നതമായ സൂഫി പരമ്പരകളിൽ പ്രധാനമയവരുടെ എല്ലാം അനുഗ്രഹീതമായ പ്രാതിനിധി കൂടിയാണ് ഉസ്താദവർകൾ.