Top pics

6/recent/ticker-posts

ചിശ്തിയ്യ ത്വരീഖത്ത്

ചിശ്തി മാർഗം ഇസ്‌ലാമിലെ ഒരു പ്രധാന സൂഫിമാർഗമാണ്. 930-ൽ അഫ്ഗാനിസ്ഥാനിലെ ഹെറത്തിനടുത്ത ചെറിയ പട്ടണമായ ചിശ്ത് എന്നിടത്ത് ജീവിച്ചിരുന്ന ഈ മാർഗം തുടർന്നിരുന്ന അബു ഇസ്ഹാഖ് ശാമി എന്ന മഹാനിലേക്ക് സൂചിപ്പിച്ചുകൊണ്ടാണ് ചിശ്തി എന്ന നാമം വിളിക്കപെടുന്നത്. 

സഹനം, സ്നേഹം, വിശാലത എന്നീ ഗുണങ്ങൾ കൊണ്ട് അറിയപ്പെടുന്നതാണ് ഈ മാർഗം. ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) ഈ മാർഗം സ്വീകരിക്കുകയും തുടർന്ന് ലക്ഷങ്ങളെ ഈ വഴിയിലേക്ക് ആകർഷിക്കുകയും ചെയ്യപ്പെട്ടതോടെയാണ് പ്രസിദ്ധിയാർജിക്കുന്നത്. 

ആത്മീയ മാർഗങ്ങൾ, ഓരോ ഗുരുക്കന്മാരുടെ നാമത്തിലാണ് അറിയപ്പെടുന്നതെങ്കിലും എല്ലാ മാർഗവും ഖുർആനും സുന്നത്തും അനുസൃതമായാണ് വർത്തിക്കുന്നത്. മനുഷ്യ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും തന്റെ യജമാനിലേക്ക് നടത്താനും ഉതകുന്ന ഏക മാർഗം ഈ ആത്മീയ വഴികൾ മാത്രമാണ്. തെക്കൻ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലുമാണ് ഈ മാർഗം പ്രധാനമായും പിന്തുടരപ്പെടുന്നത്. 

ഈ ഭാഗങ്ങളിൽ പ്രബോധനം ചെയ്യപ്പെട്ട നാലു മാർഗങ്ങളിൽ (ചിശ്തിയ്യ, ഖാദിരിയ്യ, സുഹ്റവർദിയ്യ നഖ്‌ശബന്ധിയ്യ) പ്രഥമ മാർഗം ചിശ്തിയ്യയാണ്. മുഈനുൻദ്ദീൻ ചിശ്തി(റ) പ്രബോധനം നടത്തുന്നത് AD 12 മത്തെ നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തിൽ അജ്മീരിലും ലാഹോറിലുമാണ്. അബൂഇസ്ഹാഖ് ശാമിയുടെ 8 മത്തെ പിൻഗാമിയാണ് മഹാനവര്‍കൾ. ഇപ്പോൾ ചിശ്തി മാർഗം പശ്ചിമ ഏഷ്യയിൽ വളരെ വ്യാപിച്ചു കിടക്കുന്ന ധാരാളം ശാ