ഇമാം ഫഖ്റുദ്ദീൻ റാസി(റ) യെ അറിയാത്ത മുസ്ലിമുകൾ കുറവായിരിക്കും, അത്രയ്ക്ക് പേരു കേട്ട പണ്ടിതനാണ് അവർ. ജ്ഞാനത്തിന്റെ സാഗരത്തിൽ മുങ്ങി കുളിച്ച് അങ്ങനെ വലിയ പണ്ടിതനായ് ഇമാം റാസി വിലസുന്ന കാലം. ഹുറാത്ത് എന്ന പ്രദേശത്ത് ഒരികൽ അദ്ധേഹം വന്നു. അവിടെയുള്ള പണ്ടിതന്മാരും ഭരണാധികാരികളും എല്ലാം സന്ദർശികാനായ് ചെന്നു. ഒരു ദിവസം അദ്ധേഹം ചോദിച്ചു "എന്നെ സന്ദർശികാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ "ആളുകൾ പറഞ്ഞു ഒരാളുണ്ട്. ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്ന ഒരു നല്ല മനുഷ്യൻ". ഇമാം റാസിക്ക് അത് അത്രയ്ക്ക് ഇഷ്ടമായില്ല. അദ്ദേഹം ദേഷ്യപ്പെട്ടു പറഞ്ഞു: "ഞാൻ മുസ്ലിമുകളുടെ ഇമാമാണ്". നിർബന്ധമായും ആദരിക്കപ്പെടെണ്ടയാളുമാണ് ഞാൻ, എന്നിട്ടെന്താ അയാൾ എന്നെ. കാണാൻ വരാത്തത്? ആളുകൾ ഇമാം റാസിയുടെ ഈ വാക്കുകളെ കുറിച്ച് ആ നല്ല മനുഷ്യനോടു പോയി പറഞ്ഞു. എന്നാൽ അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇമാം റാസിക്ക് ഇയാളോടുള്ള നീരസം അങ്ങനെ വർദ്ധിക്കുകയും ചെയ്തു.
ആയിടെ നാട്ടുകാരിൽ ചിലർ ഒരു സദ്യയൊരുക്കി. അതിലേക്ക് രണ്ടുപേരെയും ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച രണ്ടു പേരും സദ്യ ഉണ്ണാൻ വന്നു. തോട്ടത്തിൽ അവർ രണ്ടു പേരും ഒരുമിച്ച് ഇരുന്നപ്പോൾ ഇമാം റാസി അദ്ദേഹത്തോട് തന്നെ കാണാൻ വരാത്തതിനെ കുറിച്ച് ചോദിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞു: "ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്. ഞാൻ ഒന്നു വന്നത് കൊണ്ട് താങ്കളുടെ പദവി കുടുകയില്ല. വന്നില്ല എന്ന് കരുതി താങ്കൾക്ക് ഒന്നും നഷ്ടപെടാനുമില്ല .അദ്ദേഹത്തിന്റെ മറുപടി ഇമാം റാസിക്ക് ഇഷ്ടമായി. ഇമാം പറഞ്ഞു: അദബുള്ള ആളുകൾ പറയുന്ന വർത്തമാനമാണ്ണല്ലോ താങ്കൾ പറഞ്ഞിരികുനത്. അതിനാൽ കാര്യത്തിന്റെ വസ്തുത എനിക്ക് പറഞ്ഞു തരണം. അദ്ദേഹം പറഞ്ഞു: "താങ്കളെ സന്ദർശിക്കൽ നിർബന്ധമാണന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്?"
ഇമാം റാസിപറഞ്ഞു: "ഞാൻ മുസ്ലിമുകളുടെ ഇമാമാണ്. അതിനാൽ തന്നെ ആദരിക്കപ്പെടേണ്ടവനുമാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ അഹങ്കരിക്കുന്നത് ജ്ഞാനം കൊണ്ടാണ്. ജ്ഞാനത്തിന്റെ അടിസ്ഥാനം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. താങ്കൾ എങ്ങനെയാണ് അല്ലാഹുവിനെ അറിഞ്ഞത്?".
റാസിപറഞ്ഞു: "നൂറുകണകിന് തെളിവുകൾ ഉണ്ട്". അദ്ദേഹംപറഞ്ഞു: "സംശയം നീക്കുവാനുള്ളതാണ് തെളിവ്. എന്റെ ഹൃദയത്തിൽ അല്ലാഹു ഒരു പ്രകാശത്തെ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ കൂടെ സംശയം ഹൃദയത്തിൽ പ്രവേശിക്കുകയേ ഇല്ല. അതിനാൽ തന്നെ എനിക്ക് അല്ലാഹുവിനെ അറിയാൻ ഒരു തെളിവിന്റെയും ആവശ്യമില്ല."
ഇദ്ദേഹത്തിന്റെ ഈ സംസാരം റാസിയുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കി. അവിടെ വെച്ചു തന്നെ അദ്ദേഹം തൌബാ ചെയ്യുകയും ചെയ്തു. ഇമാം റാസിയിൽ മന:പരിവർതനമുണ്ടാകിയ ഈ മഹാനാണ് ശൈഖ് നജ്മുദ്ദിൻ കുബ്റ.
Connect with Us