Top pics

6/recent/ticker-posts

“പരമ കാരുണ്യവാൻ; അവനെക്കുറിച്ച് അനുഭവജ്ഞാനികളോട് ചോദിക്കുക” (25:59)



സ്രഷ്ടാവായ അല്ലാഹുവിനെ അറിയാനാണ് മനുഷ്യ വർഗം പടക്കപ്പെട്ടതെന്ന കാര്യത്തിൽ മുസ്ലിം ലോകം എകാഭിപ്രായക്കാരാണ്. ഇക്കാര്യം പലയിടത്തും വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ എങ്ങനെയാണ് സ്രഷ്ടാവായ അല്ലാഹുവിനെ അറിയുക എന്ന കാര്യം പലപ്പോഴും അവഗണിക്കപെടുന്നു. ആരാധനകളുടെയും കർമങ്ങളുടെയും ലക്‌ഷ്യം സ്രഷ്ടാവായ അല്ലാഹുവിനെ അറിയലാണ്. അല്ലാഹുവിനെ അറിയാതെയുള്ള ആരാധന വെറും നാട്യവും അല്ലാഹുവിന്റെ അടുക്കൽ പരിഗണിക്കപ്പെടാത്തതുമായിരിക്കും.

ഇസ്ലാമിലെ ആരാധനകളും കർമങ്ങളുമൊക്കെ ആന്തരികാർത്ഥങ്ങളില്ലാത്ത വെറും ബാഹ്യ പ്രവർത്തികൾ മാത്രമാണെന്നാണ് പലരും കരുതുന്നത്. അനുഭവ തലങ്ങളിൽ എത്തുമ്പോഴാണ് ആരാധനകൾ ഫലപ്രദവും മാധുര്യമുള്ളതും ആകുന്നതെന്ന് വുശുദ്ധ ഖുർആനും സുന്നത്തും വ്യക്തമാക്കുന്നുണ്ട്.

“പരമ കാരുണ്യവാൻ; അവനെക്കുറിച്ച് അനുഭവജ്ഞാനികളോട് ചോദിക്കുക” എന്ന ഖുർആൻ വാക്യത്തിൽ നിന്നും സ്രഷ്ടാവായ അല്ലാഹുവിനെ അറിയാനുള്ള മാർഗമേതെന്നു വ്യക്തമാണ്. അനുഭവജ്ഞാനികൾ (خبير) എന്നത് പ്രസക്തമാണ്. വിശുദ്ധ കലിമയുമായി വന്ന എല്ലാ പ്രവാചകന്മാരും അല്ലാഹുവിനെക്കുറിച്ചുള്ള അനുഭവ ജ്ഞാനം കൊണ്ട് അനുഗ്രഹീതരായിരുന്നു. മനുഷ്യ കുലത്തിന് സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ച് പറഞ്ഞു കൊടുക്കാനാണ് അല്ലാഹു പ്രവാചകരെ നിയോഗിച്ചത്.

മുഹമ്മദ്‌ നബി(സ) യുടെ അനന്തരാവകാശികൾ ഈ ജ്ഞാനം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത് : “എന്റെ സമുദായത്തിലെ പണ്ഡിതന്മാർ ഇസ്രായേൽ പരമ്പരകളിലെ പ്രവാചകന്മാരെപ്പോലെയാണ്”

സ്വാലിഹ് മഹ്ബൂബി
പരിഭാഷ : അഷ്‌റഫ്‌ മഹ്ബൂബി